ഗോതമ്പു പാലപ്പം
1. ഗോതമ്പുമാവ് - അരകിലോ
2. പുതിയ കള്ള് - രണ്ടു കപ്പ്
3. തേങ്ങാ പീര - 4 കപ്പ്
4. ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം:
അരിച്ചെടുത്ത ഗോതമ്പുമാവും കള്ളും പഞ്ചസാരയും ചേര്‍ത്ത് നന്നായി കുഴച്ച് വക്കുക. 10 മണിക്കൂര്‍ കഴിയുമ്പോള്‍ പുളിച്ചു പൊങ്ങും. അതില്‍ തേങ്ങാപീര പിഴിഞ്ഞെടുത്ത പാലും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കലക്കി വീണ്ടും ഒരു മണിക്കൂര്‍ നേരത്തേക്ക് വക്കുക. അതിനുശേഷം ഇളക്കരുത്. അതിനുശേഷം പാത്രത്തില്‍ ഇരിക്കുന്ന മാവിന് ഇളക്കം തട്ടാതെ തന്നെ തവികൊണ്ട് ചീനച്ചട്ടിയില്‍ കോരിയൊഴിച്ച് പാലപ്പം ചുടുക.


0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home