Sunday, November 9, 2014

സാമ്പാറും മസാല ദോശയും







ഉരുട്ടി പെരട്ട് കറി എന്ന് പറയുന്നതുപോലെ ഒരു സാമ്പാറും മസാല ദോശയും ഒപ്പിച്ചെടുത്തു പാചക കുറിപ്പ് താഴെ കൊടുക്കുന്നു ഉള്ള പച്ചക്കറികൾ വച്ച് അഡ്ജസ്റ്റ് ചെയ്തതാ സാമ്പാറിന് തക്കാളി ഇടുകയാണ് പതിവു് പകരം വാളൻപുളി പിഴിഞ്ഞ് ഒഴിച്ചു

സാമ്പാർ 

ആവശ്യമുള്ള സാധനങ്ങൾ
ചെറുപയർ പരിപ്പ് 1 ഡിസ്സേർട്ട് സ്പൂണ് 
കിഴങ്ങ് 2
കാരറ്റ് ചെറുത് 5 
ചുവന്നുള്ളി തൊലി കളഞ്ഞു മുഴുവനോടെ 1 കപ്പ് 
പച്ചമുളക് 4 
വാളൻപുളി പിഴിഞ്ഞത് പാകത്തിന് 
മുളകുപൊടി 1 ടീസ്പൂണ് 
മല്ലിപൊടി 1 1 / 2 ടീസ്പൂണ് 
മഞ്ഞൾപൊടി 1 1 /. 4 ടീസ്പൂണ് ഉലുവാ പൊടി, കായപ്പൊടി 1 നുള്ള് വീതം 
ഉപ്പു പാകത്തിന്
ചുവന്നുള്ളി അറിഞ്ഞത് 4 എണ്ണം 
മല്ലി ഇല കറിവേപ്പില കുറച്ചു 
കടുക് 1 / 4 ടീസ്പൂണ് 
വറ്റൽ മുളക് 4 എണ്ണം

ഉണ്ടാകുന്ന വിധം: വെള്ളം തിളപ്പിച്ച് പരിപ്പും ഉപ്പും മഞ്ഞൾപൊടിയും പച്ചമുളകും ഇട്ടു നനായി വെന്ത ശേഷം ഒന്ന് ഉടക്കുക. ഇതിൽ പച്ചകറികൾ ഇട്ടു വീണ്ടും വേവിക്കുക പുളി പിഴിഞ്ഞതും പൊടികളും ചേർത്ത് എല്ലാം കൂടി വെന്ത് വരുമ്പോൾ മല്ലി ഇല ചേർത്ത് വാങ്ങി കടുക് പൊട്ടിച്ചു ഉണക്കമുളകും, അരിഞ്ഞ ചുവന്നുള്ളിയും കറിവേപ്പിലയും ഇടുക.

മസാല ദോശ 

ആവശ്യമുള്ള സാധനങ്ങൾ
സവാള വലുത് അരിഞ്ഞത് 1 
കാരറ്റ് ചെറുത് 2 പുഴുങ്ങിയത് 
കിഴങ്ങ് 2 പുഴുങ്ങിയത് 
ഉഴുന്ന് 1 നുള്ള് 

ഉണ്ടാകുന്ന വിധം: എണ്ണ ചൂടാകി ഉഴുന്ന് പൊട്ടിച്ച് അരിഞ്ഞ സവാളയും ഇട്ട് വഴറ്റി വെവിച്ച് ഉടച്ച കാരറ്റ്, കിഴങ്ങ് ഇവ ചേർത്ത് ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് നന്നായി വഴറ്റി എടുത്തു ദോശ ച്ചുട്ടത്തിന്റെ ഇടയ്ക്കു വച്ചു എടുക്കുക.

നീര്‍ ദോശ





ഈ ദോശ കഴിക്കാന്‍ ഇനിയൊരു ചമ്മന്തിയുടെ ആവശ്യമില്ല...കാരണം ഇതില്‍ ഉള്ളിയും മുളകും എല്ലാം ചേര്‍ത്തിട്ടുണ്ട്..അതുകൊണ്ടാണ് ഇതിനു ചമ്മന്തി ദോശ എന്ന് പേര് ...എന്‍റെ അമ്മയുടെ സ്പെഷ്യല്‍ ദോശ ആണ്..ഇതെങ്ങനെ ചെയുന്നെന്നു നോക്കാം....

ചേരുവകള്‍ :--...

പച്ചരി-മൂന്നു ഗ്ലാസ്‌ (നാല് മണിക്കൂര്‍ എങ്കിലും കുതിര്‍ത്തു വക്കണം )
കുഞ്ഞുള്ളി-ഒരു കപ്പ്‌
വറ്റല്‍മുളക് -പന്ത്രണ്ട് 
കറിവേപ്പില-ഒരു തണ്ട്
വെളുത്തുള്ളി-പത്ത് അല്ലി 
ജീരകം-ഒരു ടീസ്പൂണ്‍
ഉപ്പ്,വെള്ളം,എണ്ണ ആവശ്യത്തിനു

ചെയേണ്ട വിധം ;--

എണ്ണ,ഉപ്പ് ഒഴിച്ചുള്ള ചേരുവകള്‍ ചേര്‍ത്ത് നന്നായ് അരക്കുക..അതിലേക്ക് ഉപ്പും ചേര്‍ത്തിളക്കി ദോശ മാവിന്‍റെ അയവില്‍ ആക്കി വക്കുക..ദോശ തവ വച്ച് ചൂടാവുമ്പോള്‍ മാവൊഴിച്ച് കനം കുറഞ്ഞു പരത്തി ചുറ്റും അല്പം എണ്ണ തൂവി രണ്ടു വശവും മൊരിയും വരെ ചുട്ടെടുക്കുക.....ചമ്മന്തി ദോശ റെഡി...

ഇനി കൂടെ വേണെങ്കില്‍ ഒരു ചമ്മന്തിയും റെഡി ആക്കം....അതിനു വേണ്ട ചേരുവകള്‍..

കുഞ്ഞുള്ളി-ഒരു കപ്പ്‌
വറ്റല്‍ മുളക് -പത്ത്
കറിവേപ്പില-ഒരു തണ്ട്
ഉപ്പ്,എണ്ണ ആവശ്യത്തിനു

ചെയുന്ന വിധം :--

ചീനച്ചട്ടിയില്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ വറ്റല്‍മുളക് ഇട്ടു വഴറ്റി മാറ്റുക..അതിലേക്ക് ഉള്ളിയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റുക..ഇളം ബ്രൌണ്‍ നിറം ആകുമ്പോള്‍ വാങ്ങി ചൂടാറുമ്പോള്‍ ഉപ്പും ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക....അതിലേക്കു അല്പം പച്ച വെളിച്ചെണ്ണ തൂവി ഉപയോഗിക്കാം....

നീര്‍ ദോശ






ഇത്തവണ ഒരു കര്‍ണാടക വിഭവം പരിചയപ്പെടാം. നീര്‍ദോശ- മംഗലാപുരം ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു പലഹാരമാണിത്. അരിയാണ് ഇതിന്റെ പ്രധാന ചേരുവ.

ആവശ്യമുള്ള വസ്തുക്കള്‍
പച്ചരി- 2 കപ്പ്
തേങ്ങ ചിരവിയത്- ഒന്നേകാല്‍കപ്പ്
വെള്ളം- ആവശ്യത്തിന്
ഉപ്പ്- രുചിയ്ക്ക്

തയ്യാറാക്കുന്ന വിധം

കുറഞ്ഞത് മൂന്നുമണിക്കൂറെങ്കിലും പച്ചരി കുതിര്‍ത്ത് വെയ്ക്കണം. പിന്നീട് ചിരവിയ തേങ്ങയും വെള്ളം വാര്‍ത്ത അരിയും ചേര്‍ത്ത് മൃദുവായി അരച്ചെടുക്കുക. ദോശയുടെ പാകത്തില്‍ നിന്നും അല്‍പം കൂടി വെള്ളം ചേര്‍ത്തുവേണം മാവ് തയ്യാറാക്കാന്‍. മാവ് അരച്ചെടുത്തശേഷം ഉപ്പുചേര്‍ത്ത് നന്നായി ഇളക്കി അരമണിക്കൂര്‍ വെയ്ക്കുക.

ദോശ തവ ചൂടാക്കിയശേഷം മാവ് അതിലേയ്‌ക്കൊഴിച്ച് ദോശ പരത്തുന്ന അതേരീതിയില്‍ അതിനേക്കാള്‍ നേര്‍പ്പിച്ച് പരത്തുക. ഒരു അടപ്പുകൊണ്ട് മൂടിവച്ച് കുറച്ച്‌നേരം കഴിഞ്ഞ് മാറ്റിവെയ്ക്കുക. നീര്‍ദോശ തയ്യാര്‍

മേമ്പൊടി
ഇറച്ചിക്കറി, ചട്ണി എന്നിവയെല്ലാം നീര്‍ദോശയ്‌ക്കൊപ്പം ഉപയോഗിക്കാം. കര്‍ണാടക സ്‌റ്റൈലിലാണെങ്കില്‍ ഒരു ചട്ണിയും തേങ്ങചിരവി ശര്‍ക്കര പൊടിച്ചുചേര്‍ത്തതുമാണ് സൈഡ് ഡിഷ്. പ്രാതലിനും നാലുമണി ചായയ്ക്കുമൊക്കെയൊപ്പം എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് നീര്‍ദോശ

തട്ടില്‍ കുട്ടി ദോശ





തട്ടില്‍ കുട്ടി ദോശ

1 - ഉഴുന്ന് - ഒരു കപ്പ്‌ + 1tbsp (100g)
2 - ഇഡലി അരി\പുഴുക്കലരി - 1 + 1\2 കപ്പ്‌ (150g)
3 - പച്ചരി - 1\2 കപ്പ്‌ (50g)
4 - ചോറ് - 1tbsp
5 - ഉപ്പ് - ആവശ്യത്തിന്
6 - നെയ്യ്\എണ്ണ


അരിയും ഉഴുന്നും നന്നായി കഴുകി 6-7 മണിക്കൂര്‍ വെവ്വേറെ കുതിര്‍ത്തു വെക്കുക.
ഉഴുന്നും ചോറും കുറച്ച വെള്ളം ചേര്‍ത്ത് നല്ല മയത്തില്‍ അരക്കുക. ഇത് ഒരു വലിയ പത്രത്തിലേക്ക് മാറ്റുക.
അതിന്‍ ശേഷം അരിയും നല്ല മയത്തില്‍ അരച് ഉഴുന്ന് അരച്ചതുമായി നന്നായി യോജിപ്പിക്കുക.
കോരി ഒഴിക്കാവുന്ന പാകത്തില്‍ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത്, ഒരു മൂടി കൊണ്ട് അടച്ച് 4-5 മണിക്കൂര്‍ അല്ലെങ്കില്‍ ഒരു രാത്രി മാറ്റിവെക്കുക.
ഒരു ദോശ കല്ല്‌ ചൂടാക്കി അര തവി മാവ് ഒഴിച് ദോശ ചുട്ടെടുക്കുക.
തവയുടെ വലിപ്പം അനുസരിച് 3-5 ദോശ വരെ ഒരേ സമയം ചുട്ടെടുക്കാം.
ആവശ്യത്തിന് നെയ്യോ എണ്ണയോ തൂകി മറിചിട്ട് ഗോള്ടെന്‍ കളര്‍ ആകുമ്പോള്‍ വാങ്ങി വെക്കുക.
ചൂടോട് കൂടി വെളുത്തുള്ളി ചട്ണി കൂട്ടി കഴിക്കാം.

ഗോതമ്പു പാലപ്പം




ആവശ്യമുള്ള സാധനങ്ങള്‍:

1. ഗോതമ്പുമാവ് - അരകിലോ
2. പുതിയ കള്ള് - രണ്ടു കപ്പ്
3. തേങ്ങാ പീര - 4 കപ്പ്
4. ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം:
അരിച്ചെടുത്ത ഗോതമ്പുമാവും കള്ളും പഞ്ചസാരയും ചേര്‍ത്ത് നന്നായി കുഴച്ച് വക്കുക. 10 മണിക്കൂര്‍ കഴിയുമ്പോള്‍ പുളിച്ചു പൊങ്ങും. അതില്‍ തേങ്ങാപീര പിഴിഞ്ഞെടുത്ത പാലും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കലക്കി വീണ്ടും ഒരു മണിക്കൂര്‍ നേരത്തേക്ക് വക്കുക. അതിനുശേഷം ഇളക്കരുത്. അതിനുശേഷം പാത്രത്തില്‍ ഇരിക്കുന്ന മാവിന് ഇളക്കം തട്ടാതെ തന്നെ തവികൊണ്ട് ചീനച്ചട്ടിയില്‍ കോരിയൊഴിച്ച് പാലപ്പം ചുടുക.

ഒരു ദോശ അല്ല, മസാല ദോശ ഉണ്ടാക്കുന്ന കഥ

ദോശ ഉണ്ടാക്കുന്ന കഥ എല്ലാവര്ക്കും അറിയാമല്ലോ… അതിന്റെ കൂടെ ഒരു മസാല കറിയും, ഒരു തക്കാളി ചമ്മന്തിയും ഉണ്ടാക്കിയാല്‍, ഇടയ്ക്ക് ഒരു ചേഞ്ച്‌ ആവും…

ദോശ

1. അരി – ഒരു 1കിലോ ഗ്രാം

2. ഉഴുന്ന് – കാല്‍ കിലോ ഗ്രാം

3. ഉപ്പ് – ആവശ്യത്തിന്
അരിയും ഉഴുന്നും വെവ്വേറെ 10മുതല്‍ 12 മണിക്കൂര്‍ കുതിരാന്‍ വെക്കുക .ആദ്യം ഉഴുന്നും പിന്നെ അരിയും മിക്സിയില്‍ ആട്ടി എടുക്കുക എന്നിട്ട് രണ്ടു മാവും ഒന്നിച്ച് ഇളക്കി ഉപ്പും ചേര്‍ത്ത് പുളിക്കാന്‍ വെക്കുക.

ഇനി മസാല ഉണ്ടാക്കാം. അതിന് വേണ്ട ചേരുവകള്‍

1) ഉരുളകിഴങ്ങ് – 2 വലുത്
2) സവാള ചെറുതായി അരിഞ്ഞത് – 3 എണ്ണം
പച്ചമുളക് നീളത്തില്‍ അരിഞ്ഞത് – 5 എണ്ണം
ഇഞ്ചി കൊത്തി അരിഞ്ഞത് – 1 ഇന്ജ് നീളത്തില്‍
വെളുള്ളി – 3 എണ്ണം
കറിവേപ്പില – 1 കതിര്‍
3) കാരറ്റ് – 1 എണ്ണം
ഗ്രീന്‍ പീസ് (പച്ച ഗ്രീന്‍ പീസ് ) – 1/2 കപ്പ്‌
എണ്ണ – 3 ടേബിള്‍സ്പൂണ്‍
ഉപ്പു – ആവശ്യത്തിനു
മഞ്ഞള്‍ പോടീ – 1/2 സ്പൂണ്‍

പാകം ചെയ്യേണ്ട വിധം

ഉരുളകിഴങ്ങ് കുക്കറില്‍ വേവിച്ച് മാറ്റി വക്കുക ( കിഴങ്ങ് രണ്ടോ മൂനോ കഷ്ണങ്ങള്‍ ആകി ഒരു 5 മിനുടോളം കുക്കറില്‍ വേവിച്ചാല്‍ മതിയാകും ) ,കാരറ്റ്, ഗ്രീന്‍ പീസ് എന്നിവയും വേവിച്ച് മാറ്റി വക്കുക . എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവകള്‍ വഴറ്റുക , അധികം സമയം വഴറ്റ്ണ്ട ആവശ്യം ഇല്ല. സവാള നല്ലപോലെ തളര്‍ന്ന പരുവത്തില്‍ ആകുമ്പോള്‍, മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ക്കുക. ഒരു മിനുടു വഴറ്റിയതിനു ശേഷം, വേവിച്ച് വച്ചിരിക്കുന്ന, ഉരുളകിഴങ്ങ് ഉടച്ചതും , കാരറ്റ്, ഗ്രീന്‍ പീസ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക . ഇഷ്ടമുല്ലവര്ക് കുറച്ചു മല്ലി ഇല കൂടി അരിഞ്ഞു ചേര്‍ക്കാം .
ദോശ കല്ലിലില്‍ എണ്ണ പുരട്ടി ചൂടാകുമ്പോള്‍ മാവ് ഒഴിച്ച് കനം കുറച്ച് പരത്തി ഒരു വശം ചുവക്കുമ്പോള്‍ രണ്ട് സ്പൂണ്‍ മസാലക്കൂട്ട് വച്ച് ദോശ മടക്കി രണ്ടറ്റവും അമര്‍ത്തി കുറച്ച് എണ്ണ ഒഴിച്ച് മൊരിച്ച് എടുക്കുക . ദോശ ഉണ്ടാക്കുമ്പോള്‍ പരമാവധി വട്ടത്തില്‍ ഉണ്ടാക്കണം. ദോശയുണ്ടാക്കാന്‍ നെയ്യ്, അല്ലെങ്കില്‍ എള്ളെണ്ണ ഉപയോഗിക്കുക.

തക്കാളി ചമ്മന്തി ഉണ്ടാക്കാം

അരിഞ്ഞത് ( ചെറിയ ഉള്ളി ആണെങ്കില്‍ നല്ലത് ) – 1 എണ്ണം
തക്കാളി – 1 എണ്ണം
ഇഞ്ചി – 1 ഇന്ജ് നീളത്തില്‍
വെള്ളുള്ളി – 3 എണ്ണം
വറ്റല്‍മുളക് – 4 എണ്ണം
എണ്ണ – 1 സ്പൂണ്‍
മഞ്ഞള്‍പൊടി – രണ്ടുമൂന്നു നുള്ള്
ഉപ്പു – ആവശ്യത്തിനു

തയ്യറാക്കേണ്ട വിധം

എണ്ണയില്‍ സവാള വറ്റല്‍മുളക്, വെളുള്ളി, ഇഞ്ചി എന്നിവ വഴറ്റുക (3 മിനുട്ട് ) ,മഞ്ഞള്‍പൊടിയും, തക്കാളിയും ,ഉപ്പും ചേര്‍ത്ത് ഒന്ന് കൂടി വഴറ്റി എടുത്തു , മിക്സിയില്‍ നല്ലതുപോലെ അരച്ച് എടുക്കുക, പുളി വേണം എന്ന് തോന്നിയാല്‍്, കുറച്ചു പിഴിഞ്ഞ് ചേര്കാം (പുളി, വലിയ ഒരു കടലയുടെ വലപ്പത്തില്‍് മതി

അമ്മിയാരട / കല്ലട






ആവശ്യമുള്ള സാധനങ്ങൾ :

1. പച്ചരി - 2 ഗ്ലാസ്‌ ...
2. പീസ് പരിപ്പ് - 1 ഗ്ലാസ്‌ 
3. ചുവന്നുള്ളി -- 12 എണ്ണം 
4. വെളുത്തുള്ളി - 3 അല്ലി 
5. വറ്റൽ മുളക് - 10 എണ്ണം 
6. കായപ്പൊടി - 1 / 2 ടീസ്പൂണ്‍ 
7. മഞ്ഞൾപൊടി - 1 നുള്ള്‌ 
8. കറിവേപ്പില - 2 ഇതൾ 
9. ഉപ്പ് - ആവശ്യത്തിന് 
10. വെളിച്ചെണ്ണ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം:
വറ്റൽമുളകും കുതിർത്തി വച്ചിരിക്കുന്ന പച്ചരിയും നല്ലപോലെ അരച്ചെടുക്കുക. അതിനുശേഷം കുതിർത്ത പരിപ്പ് , ഉള്ളി.വെളുത്തുള്ളി , കറിവേപ്പില അല്പം തരിയോടു കൂടി അരച്ച് പച്ചരിമാവിലേക്ക് ചേർക്കുക . ശേഷം കായപൊടി, ഉപ്പ്,മഞ്ഞൾപൊടി ഇവയും ചേർത്തു നല്ലപോലെ ഇളക്കി ചൂടായ ദോശകല്ലിൽ ഒഴിച്ച് പരത്തി അൽപം വെളിച്ചെണ്ണയും തൂവി മൊരിച്ചെടുക്കുക . സ്വാദിഷ്ടമായ അമ്മിയാരട തയ്യാർ .

അടതട്ടി






കുത്തരി- 1 കപ്പ്‌
പൊന്നിയരി- 1 കപ്പ്
തുവരപ്പരിപ്പ്- 1 കപ്പ്
ഉഴുന്ന്- 1 കപ്പ്‌
ചുവന്നുള്ളി- ഇടത്തരം 10 എണ്ണം
ചുവന്ന മുളക്- എരിവിന്റെ പാകത്തിന് (ഞാന്‍ 12 എണ്ണം എടുത്തു).
ഉപ്പ്- പാകത്തിന്
കായപ്പൊടി-പാകത്തിന് ( ഞാന്‍ ½ ടി സ്പൂണ്‍ എടുത്തു).

ഉണ്ടാക്കുന്ന വിധം.

ഉള്ളിയും മുളകും ഒഴികെയുള്ള ചേരുവകള്‍ തലേന്നു രാത്രി തന്നെ വെള്ളത്തില്‍ ഇട്ടു കുതിരാന്‍ വയ്ക്കുക. രാവിലെ തരുതരുപ്പായി അരയ്ക്കുക ( ദോശ പാകം ആകണ്ട). ഉള്ളിയും മുളകും വേറിട്ട്‌ അരച്ച് ചേര്ക്കു ക. ഉപ്പും കായവും ചേര്‍ക്കുക. ഈ മാവ് അരച്ച ഉടന്‍ ( പുളിക്കാന്‍ പാടില്ല ) ദോശ പോലെ വെളിച്ചെണ്ണ ഉപയോഗിച്ച് ചുടുക. ചൂടോടെ കഴിക്കുക.
നന്നായി പരത്തി ധാരാളം വെളിച്ചെണ്ണ മുകളില്‍ തൂവി മൊരിച്ച് എടുത്താല്‍ നല്ല സ്വാദ് ആയിരിക്കും. ഇത് കഴിക്കാന്‍.യാതൊരു അനുസാരികളും ആവശ്യമില്ല കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ്.

ചില നുറുങ്ങുകള്‍:-
കുറച്ചു പരിപ്പു വേറിട്ട്‌ എടുത്തിട്ട് ചെറുതായി ചതച്ചു ചേര്‍ത്താ ല്‍ നന്നായിരിക്കും.
പോഷകമൂല്യം കൂട്ടാന്‍ മാവില്‍ മുരിങ്ങയില ചേര്‍ത്ത് ചുട്ടെടുക്കാം.
തുവരപരിപ്പിനു പകരം കടലപരിപ്പും ഉപയോഗിക്കാം.

മുന്നറിയിപ്പ്:- ആരോഗ്യ പാചകക്കാര്‍ സദയം ക്ഷമിക്കുക. ഇത് ഭക്ഷണപ്രിയരെ ഉദ്ദേശിച്ചുള്ള വിഭവമാണ്.

MASALA DOSA





South indian breakfast, dosa with potato filling inside...

Dosa batter - 2,3 cups
Potato - 2
Onion - 1 (chopped)
Green chillies - 2, finely chopped
Cashewnuts - 2 tbsp broken ( optional )
Mustard seeds - 1 tsp
Turmeric powder - ½ tsp
Coriander leaves - few
Salt - to taste

FOR POTATO MASALA

Pressure cook the potatoes and mash them. Heat oil in a pan, add mustard seeds. When they splutter, add broken cashews, curry leaves, green chillies and chopped onions. Satue well. Add mashed potatoes with ¼ cup of water. Don’t add too much water, as dosa becomes soaggy. Add salt. Cook it on a low flame for 3-5 minutes. Remove from heat garnish with chopped coriander leaves.

PREPARATION FOR MASALA DOSA

Heat a dosa pan/ tawa and grease it with little oil. Pour a ladle full of dosa batter and spread the dosas as thin as possible. Drizzle some drops of ghee or oil on top of dosa, when it gets cooked, just spread a tbspn of potato masala prepared in the middle of dosa. Fold or roll the dosa closing the masala filling and serve it hot with sambar or coconut chutney.